ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയില്‍  ജാഗ്രത പുലർത്തണമെന്നും ഡിഎംഒ അറിയിച്ചു

മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു. ഇയാള്‍ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമല്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും ഡിഎംഒ അറിയിച്ചു.