നീ ക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയും പിടിയിലായി.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 83. 5 ലക്ഷം രൂപയുടെ സ്വർണം ഡിഐർഐ പിടികൂടി. നീ ക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. എയർ അറേബ്യ വിമാനത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.