തിരുവനന്തപുരം: സംസ്ഥാനത്ത് ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന ഉപവാസ സത്യാഗ്രഹ സമരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ താൽകാലികമായി നിർത്തി വച്ചു. ജീവനക്കാർ ഉന്നയിച്ച അടിയന്തിര വിഷയമായ കഴിഞ്ഞ 4 മാസത്തെ ശമ്പളം നൽകാൻ
സർക്കാരിൽ നിന്നും 3 കോടി ലഭിച്ച സാഹചര്യത്തിൽ ഉടൻ വിതരണം ചെയ്യും. മറ്റു ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ താൽകാലികമായി സമരം അവസാനിപ്പിക്കുന്നതായി യൂനിയൻ പ്രതിനിധികൾ അറിയിച്ചു..