Asianet News MalayalamAsianet News Malayalam

ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസ്സും ഉയർത്തിപ്പിടിക്കാനൊരു തലയും; നിലപാട് വ്യക്തമാക്കി മുഫീദ തെസ്നി

ഹരിതയുടെ പുതിയ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഫീദ തെസ്നിയുടെ കുറിപ്പ്

haritha former state president facebook note went viral
Author
Malappuram, First Published Sep 14, 2021, 8:46 AM IST

പോരാടാനുള്ള മനസ് ഇനിയുമുണ്ടെന്ന് വ്യക്തമാക്കി ഹരിത മുൻ  സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹരിതയുടെ പുതിയ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഫീദ തെസ്നിയുടെ കുറിപ്പ്.  ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസ്സും ഉയർത്തിപ്പിടിക്കാനൊരു തലയും. അതിലുപരി തീക്ഷ്ണമായ ആത്മാഭിമാന ബോധവുമെന്ന് മുഫീദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.

'ഹരിതയുടെ നേതൃമാറ്റം ആലോചിച്ചില്ല'; എംഎസ്എഫ് പ്രസിഡന്‍റിന് വീഴ്ചയുണ്ടായി, സത്യത്തിനൊപ്പമെന്ന് വൈസ്പ്രസിഡന്‍റ്

പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി നേരത്തെ പിരിച്ചുവിട്ടിരുന്നു. 

ഫാത്തിമ തഹ്‍ലിയക്കെതിരെ അച്ചടക്ക നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി

'വിവാദങ്ങളോട് പ്രതികരിക്കാനില്ല'; ലീഗ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടെന്ന് ഹരിത സംസ്ഥാന പ്രസിഡന്‍റ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios