ദില്ലി: വിവാദമായ ഹാഥ്റാസ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിലുള്ള പ്രണയബന്ധത്തിൽ വന്ന പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം പുലർത്തിയിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.

ഇവരുടെ ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ. വൈദ്യ പരിശോധന വൈകിയത് തെളിവുകൾ ശേഖരിക്കാൻ വെല്ലുവിളിയായെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.