പുറത്തുവന്ന ഫോണ്‍ സംഭാഷണം താനുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല. ഇത്തരം ഒരു ഇടപാട് നടത്താന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. പാര്‍ട്ടിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കാനുള്ള ബന്ധമൊക്കെ നേതാക്കളുമായി തനിക്കുണ്ട്. എനിക്ക് വേണ്ടി മറ്റൊരാള്‍ സംസാരിക്കേണ്ട ആവശ്യമെന്താണെന്ന് അറിയില്ല.

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ആരോപണത്തില്‍ പ്രതികരണവുമായി സി കെ ജാനു ന്യൂസ് അവറില്‍. പണമിടപാട് സംബന്ധിച്ച് ആരോപണത്തിന് കാരണമായ സംഭാഷണം ഇന്നലെയാണ് ആദ്യമായി കേള്‍ക്കുന്നത്. ആ സംഭാഷണവുമായി തനിക്ക് ബന്ധമില്ലെന്ന് സികെ ജാനു.

സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത

ഒരു മാധ്യമപ്രവര്‍ത്തകനാണ് വിവരം അറിയിക്കുന്നത്. പുറത്തുവന്ന ഫോണ്‍ സംഭാഷണം താനുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സി കെ ജാനു പറഞ്ഞു.

'തെരഞ്ഞെടുപ്പിന് 3 ദിവസം മുമ്പ് സുരേന്ദ്രൻ ജാനുവിന് 40 ലക്ഷം കൈമാറി, ആരോപണവുമായി ജെആർപി നേതാവ്

ഇത്തരം ഒരു ഇടപാട് നടത്താന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. പാര്‍ട്ടിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കാനുള്ള ബന്ധമൊക്കെ നേതാക്കളുമായി തനിക്കുണ്ട്. എനിക്ക് വേണ്ടി മറ്റൊരാള്‍ സംസാരിക്കേണ്ട ആവശ്യമെന്താണെന്ന് അറിയില്ല.

സികെ ജാനുവിന് പത്ത് ലക്ഷം ; ശബ്ദരേഖ തെറ്റെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

ഇതിനുമുന്‍പും താന്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായി സഹായം വേണമെന്ന് ഇടനിലക്കാരെ നിര്‍ത്തി പാര്‍ട്ടിയോട് താന്‍ ആവശ്യപ്പെട്ടിട്ടില്ല. പണം വാങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു. 

ബിജെപിയെ ആക്ഷേപിച്ചോളു, സികെ ജാനുവിനെ അപമാനിക്കരുത്; ശബ്ദരേഖയെ കുറിച്ച് കെ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചിരുന്നു. ജെആര്‍പി ട്രഷററായ പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി നടത്തിയന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് വന്‍ വിവാദമായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona