Asianet News MalayalamAsianet News Malayalam

എന്നിൽ ഔഷധ ഗുണമില്ല; വ്യാജ വാർത്തകൾക്ക് പിന്നിൽ ശബരിമലയെ തകർക്കാനുള്ള ശ്രമം: എ പദ്മകുമാര്‍

ശബരിമലയിൽ നിന്ന് സ്വർണ്ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. വ്യാജവാർത്തയിലൂടെ ശബരിമലയെ തകർക്കാൻ ശ്രമമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ

have no medicinal porpose in me says a padmakumar regarding participating in by election
Author
Thiruvananthapuram, First Published May 27, 2019, 4:35 PM IST

തിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തട്ടെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍. ബോര്‍ഡിന് രാഷ്ട്രീയമില്ല. അതിനാല്‍ വിലയിരുത്തലിനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നിൽ ഔഷധ ഗുണമില്ലെന്നായിരുന്നു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ മറുപടി. ശബരിമലയിൽ നിന്ന് സ്വർണ്ണം നഷ്ടമായെന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios