നാല്‍പത്തഞ്ച് ദിവസത്തിനുളില്‍ സർവകലാശാല അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവ്. നിലവില്‍ ഷീന യൂണിവേഴ്സിറ്റിയില്‍ അതേ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയാണ്
വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്‍റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിയമന ഉത്തരവ് മന്ത്രി കെ രാജു വസന്തകുമാറിന്‍റെ ഭാര്യ ഷീനക്ക് കൈമാറി. തൃക്കേപ്പറ്റയിലെ തറവാട്ടുവീട്ടിലെത്തിയാണ് മന്ത്രി നിയമന ഉത്തരവ് നൽകിയത്.
നാല്‍പത്തഞ്ച് ദിവസത്തിനുളില്‍ സർവകലാശാല അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവ്. നിലവില്‍ ഷീന യൂണിവേഴ്സിറ്റിയില്‍ അതേ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയാണ്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യു വരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണമുണ്ടായത്.
