പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി.  

കൊച്ചി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവിതാംകൂർ,കൊച്ചി ,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദേശം .
കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് .