കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ നിന്ന് പിൻമാറുകയാണെന്ന് ഹർജിക്കാരനായ ബിജെപി നേതാവ് കെ സുരേന്ദ്രൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. 

ഹർജി പിൻവലിക്കുകയാണെന്ന് ഗസറ്റിൽ പ്രസിദ്ധികരിക്കാൻ കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ തുടർ നടപടികളും ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുൽ റസാഖിനോട് 89വോട്ടിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിയമനടപടി തുടങ്ങിയത്. 

ഹൈക്കോടതി അനുകൂലമായൊരു തീരുമാനമെടുത്താൽ സംസ്ഥാനത്ത് അടുത്ത സെപ്റ്റംബർ ഒക്ടടോബർ മാസങ്ങളിൽ നടക്കുന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളോടൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും.