വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഒളിവിൽപ്പോയ തൃപ്പൂണിത്തുറയിലെ ദന്പതികളെ കണ്ടെത്താനും കുട്ടിയെ ഹാജരാക്കാനും പൊലീസിനോട് സി ഡബ്യൂ സി നിർദേശിച്ചിട്ടുണ്ട്

കൊച്ചി : കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയേക്കും.തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾക്ക് കുഞ്ഞിനെ കിട്ടിയത് നിയമപരമായ മാർഗത്തിലൂടെയല്ല എന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രാഥമിക കണ്ടെത്തൽ.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഒളിവിൽപ്പോയ തൃപ്പൂണിത്തുറയിലെ ദന്പതികളെ കണ്ടെത്താനും കുട്ടിയെ ഹാജരാക്കാനും പൊലീസിനോട് സി ഡബ്യൂ സി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ ഒളിവിൽക്കഴിയുന്ന അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ നൽകിയ മുൻകൂർ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

വ്യാജ ജനന സർട്ടിഫിക്കറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദേശം