ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും എടിഎം കാർഡും കണ്ടെടുത്തു. 

കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ഷിബിലിയെ ആണ് പൊലീസ് ഇവിടെ എത്തിച്ചത്. കൊലക്ക് ശേഷം ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചതിന് ശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്. 

മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. തുടർന്ന് ഷിബിലിയുമായി പൊലീസ് സംഘം മടങ്ങി. പ്രതികളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടക്കാൻ ശ്രമിച്ചത്. നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്.

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിദ്ദിഖിന്‍റെ കൊലപാതക വിവരം അറിഞ്ഞത് മുതൽ പലരും പങ്കുവെച്ച സംശയമായിരുന്നു ഇത് ഹണി ട്രാപ്പ് ആകാനാണ് സാധ്യതയെന്ന്. ഒടുവിൽ അത് തന്നെ തെളിഞ്ഞു, പിന്നാലെ 18കാരിയുടെ തേൻകെണിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു.

ഹോട്ടൽ ഉടമയുടെ ഹണി ട്രാപ്പ് കൊലപാതകം; പ്രതികൾ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, തെളിവെടുപ്പ് നടത്തും

സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

ഹോട്ടൽ വ്യാപാരിയുടെ കൊലപാതകം: മൃതദേഹം മുറിക്കാനുള്ള കട്ടർ വാങ്ങിയത് കോഴിക്കോട്ടെ കടയിൽ നിന്ന്

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News