Asianet News MalayalamAsianet News Malayalam

ബാഗുമായി ഒരാൾ കറങ്ങി നടക്കുന്നത് കണ്ടെന്ന് മൊഴി; സംശയിക്കുന്ന നീല കാറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

മണലി മുക്ക് ജം​ഗ്ഷനിലെ സൂപ്പർ മാർക്കറിലെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചാണ് പൊലീസ് അന്വേഷണം. 

He said he saw a man walking around with a bag Police received footage of the suspect blue car fvv
Author
First Published Oct 29, 2023, 2:43 PM IST

കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ബാഗുമായി ഒരാൾ കറങ്ങി നടക്കുന്നത് കണ്ടതായി കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊഴി. ഇയാൾ തന്നെയാണോ നീല കാറിൽ പോയതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. നീല കാറിനെ കുറിച്ച് നിലവിൽ അന്വേഷണം നടക്കുകയാണ്. മണലി മുക്ക് ജം​ഗ്ഷനിലെ സൂപ്പർ മാർക്കറിലെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചാണ് പൊലീസ് അന്വേഷണം. 

പ്രാർഥനാ യോ​ഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം. 

'ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ'; മന്ത്രിമാർ

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios