തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

വിഎസിന്‍റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നെഞ്ചിലുണ്ടായ അണുബാധ ഇപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.