Asianet News MalayalamAsianet News Malayalam

'കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സ് ആവശ്യമുണ്ട്'; അറിയിപ്പുമായി ആരോഗ്യവകുപ്പ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് ആവശ്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. ആംബുലന്‍സ് സര്‍വീസുകള്‍ നല്‍കി ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍ തയ്യാറുള്ള ആശുപത്രികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ വിവരങ്ങള്‍ നല്‍കിയാല്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഉടന്‍ ബന്ധപ്പെടുമെന്നും ആരോഗ്യ ജാഗ്രതാ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
 

health department annonced need more ambulance for defensive measures to prevent covid19
Author
Kerala, First Published Mar 22, 2020, 8:36 PM IST

തിരുവനന്തപുരം:  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് ആവശ്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. ആംബുലന്‍സ് സര്‍വീസുകള്‍ നല്‍കി ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍ തയ്യാറുള്ള ആശുപത്രികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ വിവരങ്ങള്‍ നല്‍കിയാല്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഉടന്‍ ബന്ധപ്പെടുമെന്നും ആരോഗ്യ ജാഗ്രതാ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിവരങ്ങള്‍ നല്‍ാകാന്‍ ഒരു ലിങ്കും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ്  രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്നു പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇതുവരെ 184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ചു. വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുറിപ്പ്


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍ ആവശ്യമുണ്ട്.

ആംബുലന്‍സ് സര്‍വ്വീസുകള്‍
നല്‍കി ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍ തയ്യാറുള്ള ആശുപത്രികള്‍/സ്ഥാപനങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ കയറി വിവരങ്ങള്‍ നല്‍കൂ.. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ നിങ്ങളെ ഉടന്‍ ബന്ധപ്പെടുന്നതായിരിക്കും
http://kmscl.kerala.gov.in/page.php?slug=ambreg

Together Against Covid19 -

Any hospital/ organisation who is willing to make available ambulance services , may log in to the following link and leave their details.Kerala Medical Services Corporation will contact you soon.

http://kmscl.kerala.gov.in/page.php?slug=ambreg

Follow Us:
Download App:
  • android
  • ios