Asianet News MalayalamAsianet News Malayalam

രാജ്യത്തെ നാലിലൊന്ന് കൊവിഡ് രോഗിയും കേരളത്തിൽ: സാന്ദ്രതാ പഠനത്തിനൊരുങ്ങി ആരോഗ്യവകുപ്പ്

കോവിഡിനെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവരിലടക്കം ആന്റിബോഡി സാന്നിധ്യം അറിയലാണ് ലക്ഷ്യം.  ഇതിനായി ഓരോ ജില്ലകളിൽ നിന്നും 350 വീതം പേരുടെയെങ്കിലും സാംപിൾ ആരോഗ്യവകുപ്പ് ശേഖരിക്കും.

health department to trace covid spread in kerala
Author
Thiruvananthapuram, First Published Jan 3, 2021, 1:47 PM IST

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിനെതിരെ മുന്നൊരുക്കവുമായി സംസ്ഥാനത്ത് കോവിഡ് സാന്ദ്രതാ പഠനം നടത്തുന്നു. കോവിഡിനെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവരിലടക്കം ആന്റിബോഡി സാന്നിധ്യം അറിയലാണ് ലക്ഷ്യം. 

ഇതിനായി ഓരോ ജില്ലകളിൽ നിന്നും 350 വീതം പേരുടെയെങ്കിലും സാംപിൾ ആരോഗ്യവകുപ്പ് ശേഖരിക്കും. 18 വയസ്സിന് മുകളിലുള്ള 12,100 പേരെ പരിശോധിക്കാനാണ് തീരുമാനം. നേരത്തെ കോവിഡ് നിശ്ബ്ദ വ്യാപനം പഠിക്കാൻ ഐസിഎംആർ ഇടപെട്ട് നടത്തിയ ആന്റിബോഡി പരിശോധനകളിൽ ആന്റിബോഡി സാന്നിധ്യം വളരെ കുറച്ചു പേരിലാണ് കണ്ടെത്തിയത്. 

എന്നാൽ നവംബറിലെ കണക്കനുസരിച്ച് മുൻനിര പ്രവർത്തകരിലടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും മുകളിൽ ഉയർന്നതോടെയാണ് പഠനം നടത്താനുള്ള തീരുമാനം.രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നാലിനൊന്നും കേരളത്തിൽ നിന്നാണ്.

Follow Us:
Download App:
  • android
  • ios