തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിന്‍റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല. 

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഹൃദ്രോഗ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച നാലു ദിവസം പ്രായമായ നവജാത ശിശുവിന്‍റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിന്‍റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില അനുസരിച്ചായിരിക്കും എന്ന് ശസ്ത്രക്രിയ നടത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഹൃദ്രോഗ വിദഗ്ധരും ശസ്ത്രക്രിയ വിദഗ്ധരും അടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുവരുടെയും ചികിത്സ നടത്തുന്നത്.