Asianet News MalayalamAsianet News Malayalam

രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേര്‍ത്ത് വിതുമ്പി യുവാവ് - വീഡിയോ

അപകടത്തിന്‍റെ ഭീതി കുരങ്ങന്‍റെ കണ്ണുകളില്‍ വ്യക്തമായതോടെ വാൽസല്യത്തോടെ തടവുന്ന രക്ഷാപ്രവര്‍ത്തകനെയും രക്ഷാപ്രവര്‍ത്തകന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരിക്കുന്ന കുട്ടിക്കുരങ്ങന്‍റേയും ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍ 

heart warming visuals of rescue worker who conforts small monkey in flood
Author
Thiruvananthapuram, First Published Aug 11, 2019, 6:00 PM IST

പ്രളയത്തില്‍ മനുഷ്യരേപ്പോലെ തന്നെ ഭീതിയിലാണ് വന്യജീവികളും. വെള്ളം കയറുന്ന ഇടങ്ങളില്‍ നിന്ന് ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടുമ്പോള്‍ വന്യമൃഗങ്ങള്‍ രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തേണ്ടി വരും. മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും പിടിച്ച് കുലുക്കിയപ്പോള്‍ കൈത്താങ്ങ് നല്‍കിയാളിന്‍റെ ചുമലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുരങ്ങന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. 

നൂറുകണക്കിന് രക്ഷാപ്രവർത്തകരാണ് പല ഇടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായിരിക്കുകയാണ്.മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരാളുടെ തോളില്‍ നനഞ്ഞ് തളര്‍ന്നിരിക്കുന്ന കുരങ്ങനെ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്‍റെ ഭീതി കുരങ്ങന്‍റെ കണ്ണുകളില്‍ വ്യക്തമായതോടെ വാൽസല്യത്തോടെ തടവുന്ന രക്ഷാപ്രവര്‍ത്തകനെയും ദൃശ്യങ്ങളും കാണാം. ആശ്വസിപ്പിക്കാനുള്ള ശ്രമം ഫലപ്രദമായതോടെ രക്ഷാപ്രവര്‍ത്തകന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

കുഞ്ഞുകുരങ്ങന്‍റെ പതര്‍ച്ച കണ്ട് രക്ഷാപ്രവര്‍ത്തകന്‍റെ കണ്ണുകള്‍ നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹം ആരാണ് എന്ന് അറിയില്ല. എങ്കിലും നമിക്കുന്നുവെന്നും, ആ കണ്ണുനിറയുന്നതും അതിൽ കളവ് ഇല്ലെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios