Asianet News MalayalamAsianet News Malayalam

ന്യോൾ ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, അതീവ ജാഗ്രത

മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

heavy rain alert in kerala till September 23
Author
Thiruvananthapuram, First Published Sep 19, 2020, 11:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ഓറഞ്ച് അലർട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍  ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളിൽ എത്തുക. 

കേരളത്തിന് പടിഞ്ഞാറൻ കടലിൽ 50 - 55 കിലോമീറ്റർ വരെയും  കരയിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം 45 - 50 വരെയും ഈ ദിവസങ്ങളിൽ വർദ്ധിക്കും എന്നാണ് സൂചന. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും മഴയ്ക്ക് സാധ്യതയേറിയതും. 

Follow Us:
Download App:
  • android
  • ios