മലപ്പുറം: മലപ്പുറം ജില്ലയിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.

പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Read Also: ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധ വിമാനങ്ങളെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി...