ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കിൽ നാളെ 7 ജില്ലകളിലും മറ്റന്നാൾ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് നേരിയ ആശ്വാസമേകുന്നതാണ് ഏപ്രിൽ മാസത്തിലെ ആദ്യ ദിനങ്ങളിലെ കാലാവസ്ഥ പ്രവചനം. ഏപ്രിൽ ആദ്യ വാരം കേരളത്തിൽ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ 9 ജില്ലകളിൽ വരെ മഴ സാധ്യതയുണ്ട്. ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കിൽ നാളെ 7 ജില്ലകളിലും മറ്റന്നാൾ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

തലസ്ഥാനമടക്കമുള്ള 4 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്‍റെ മഴ പ്രവചനം. ഈ പ്രവചനം അച്ചട്ടാകണേയെന്ന പ്രാർത്ഥനയാകും കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ഇപ്പോഴുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം