ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ സഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉൾപ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ് ഇവിടെ. മണ്ണിടിച്ചിൽ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു.