Asianet News MalayalamAsianet News Malayalam

മഴ അതിശക്തം: എറണാകുളം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു

കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി

Heavy rain destroys paddy farmers dreams in Ernakulam
Author
Ernakulam, First Published May 19, 2022, 8:32 PM IST

കൊച്ചി: കനത്ത മഴയിൽ എറണാകുളം ജില്ലയിൽ കോടികളുടെ കൃഷി നാശം. ജില്ലയിൽ 3.75 കോടി രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 165.22 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. വാഴ, നെൽകൃഷികളാണ് കൂടുതൽ നശിച്ചത്. ഇന്നത്തെ മഴയിൽ  നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി. പാലം താഴേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് കൺട്രോൾ റൂം തുറന്നു

മഴ ശക്തമായതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം  തുറന്നു. മഴ കണക്കിലെടുത്ത്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോൾ റൂം നമ്പറുകള്‍ തഹസില്‍ദാര്‍, പാലക്കാട് - 9447735012, 04912505770; തഹസില്‍ദാര്‍, ആലത്തൂര്‍ -  9447735014, 04922 222324; തഹസില്‍ദാര്‍, ചിറ്റൂര്‍ - 8547610099, 04923 224740; തഹസില്‍ദാര്‍, ഒറ്റപ്പാലം - 9447735015, 04662 244322; തഹസില്‍ദാര്‍, പട്ടാമ്പി - 8547618445, 04662 214300; തഹസില്‍ദാര്‍, മണ്ണാര്‍ക്കാട് - 7907657294, 04924-222397; തഹസില്‍ദാര്‍, അട്ടപ്പാടി - 9446475907 എന്നിവയാണ്.

കാലവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിൽ പൂര പ്രേമികൾ

കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് നാളെ ഉച്ച കഴിഞ്ഞ് നടത്താൻ ധാരണയായി. കനത്ത മഴയെത്തുടർന്ന് മൂന്നു തവണ വെടിക്കെട്ട് മാറ്റി വച്ചിരുന്നു. ഇന്നലെ വൈകിട്ട് മഴ മാറിനിന്ന പശ്ചാത്തലത്തിലാണ് ഉച്ചതിരിഞ്ഞ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. രാവിലത്തെ മഴയുടെ അന്തരീക്ഷം കൂടി നോക്കിയ ശേഷമാവും അന്തിമ തീരുമാനം. കനത്ത സുരക്ഷയിലാണ് ഇരുദേവസ്വങ്ങളും വെട്ടിക്കെട്ട് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios