കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജനം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

തിരുവനന്തപുരം: കാലവർഷമെത്തിയതോടെ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജനം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

Add Asianetnews as a Preferred SourcegooglePreferred

അപ്രതീക്ഷിതമഴയാണ് പെയ്യുന്നതെന്നും ഇത്ര തീവ്രമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. 
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും കൺ ട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതിക്കെടുതി ഒഴിയും വരെ റവന്യൂ ഉദ്യോഗസ്ഥർ അവധിയെടുക്കരുതെന്നും അത്യാവശ്യത്തിനല്ലാതെ ജോലിസ്ഥലം വിട്ടുപോകരുതെന്നും നിർദേശം നൽകി. 

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീചചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.

Asianet News Live