രാജമല ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പെട്ടിമുടിയിൽ വച്ച് രാത്രി തന്നെയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മെഡിക്കൽ സംഘം പെട്ടിമുടിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പെട്ടിമുടിയിൽ തന്നെ സംസ്കാരം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
- Home
- News
- Kerala News
- രാജമലയിൽ മരണം 17, ധനസഹായം പ്രഖ്യാപിച്ചു: 17 അണക്കെട്ടുകൾ തുറന്നു, ശക്തമായ മഴ തുടരും| Live
രാജമലയിൽ മരണം 17, ധനസഹായം പ്രഖ്യാപിച്ചു: 17 അണക്കെട്ടുകൾ തുറന്നു, ശക്തമായ മഴ തുടരും| Live

ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. നിരവധി പേർ കുടുങ്ങിയതായി സംശയം.
കണ്ണൻദേവൻ കമ്പനിയുടെ സ്ഥലത്ത് സംസ്കാരം
രാത്രിയിൽ ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം
കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം. കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് 6 മുതൽ രാവിലെ 6 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
പാലായിൽ കടകളിൽ പകുതിയോളം വെള്ളം കയറി
പാലാ നഗരത്തിലെ കടകൾക്ക് അകത്ത് വെള്ളം കയറി. പല കടകളിലും പകുതിയോളം വെള്ളം കയറി. മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന കടകളിലാണ് കൂടുതൽ വെള്ളം കയറിയത്. വെള്ളം കൂടിവരുന്നു.
ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാംപ്
മഴക്കെടുതിയെ തുടര്‍ന്ന് കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുള്ളത്.
ആകെ നാലു ക്യാമ്പുകളിലായി 77 പേരാണുള്ളത്. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ ജെബിഎസ് സ്കൂൾ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 14 പേരാണ് ഇവിടെയുള്ളത്.
രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ബിഎസ്എന്‍എല്‍
രാജമലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കൻ ബിഎസ്എൻഎൽ. ആകെ ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടവർ കേടായതോടെ ഉപഗ്രഹം വഴി മൊബൈൽ റേഞ്ച് എത്തിക്കുകയായിരുന്നു. മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി, എന്നിവിടങ്ങളിൽ വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് ബിഎസ്എൻഎൽ ജീവനക്കാർ തന്നെയാണ്.
'ഇരട്ട ദുരന്തം പ്രതിസന്ധി'; നേരിടാനാവുമെന്ന് മുഖ്യമന്ത്രി
ഇരട്ട ദുരന്തം ഉണ്ടാകുന്നത് പ്രതിസന്ധി. നേരിടാനാവും. ജനം നല്ല രീതിയിൽ സഹകരിക്കും. കൂടുതൽ ആളുകൾ പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമല ദുരന്തം; രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരും
രാജമല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി രാത്രിയും രക്ഷാദൗത്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും
വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ പുറപ്പെടും. ജില്ലാ കളക്ടര്‍ ബി അബ്ദുൾ നാസർ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. പത്തനംതിട്ടയിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണം; പ്രവർത്തകരോട് ജെ പി നദ്ദ
ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കണം; പ്രവര്‍ത്തകരോട് രാഹുല്‍
രാജമലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പങ്കുചേരാന്‍ രാഹുല്‍ ഗാന്ധി.
അനുശോചിച്ച് മുഖ്യമന്ത്രി
രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് നാളെ റെഡ് അലര്‍ട്ട്
പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അതി ശക്തമായ മഴയ്ക്ക് സാധ്യത. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും.
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു
കൊട്ടരമുറ്റം, മുത്തോലി, മൂന്നാനി എന്നിവടങ്ങളില്‍ വെള്ളം കയറി. പനയ്ക്കപാലം, ഇടപ്പാടി എന്നിവടങ്ങളിലും വെള്ളം കയറി.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. രണ്ട് ദിവസത്തിനിടെ ജലനിരപ്പ് എട്ട് അടികൂടി.
ഇടുക്കിയിലെ ഇരട്ടയാർ ഡാമും തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു
കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു .
പാലാ ഈരാറ്റുപേട്ട പനയ്ക്കുപ്പാലം റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു .
ദുരിത ബാധിതർക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി
രാജമല ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ നിന്ന് അനുവദിച്ചു.
മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 247 കുടുംബങ്ങളിലെ 900 പേരെ മാറ്റി താമസിപ്പിച്ചു.