കനത്ത മഴ തുടരുന്നു: കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 3 ജില്ലകളിൽ റെഡ് അലർട്ട്

heavy rain in kerala red and orange alert issued live updates

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തത്സമയ റിപ്പോർട്ടുകൾ വായിക്കാം. 

8:15 AM IST

കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും

കാലിക്കറ്റ് സർവ്വകലാശാലയുടെ ഇന്നത്തെ (22.07.2019) പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

7:36 AM IST

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് കളര്‍ക്ടര്‍  അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, അവധി പ്രഖ്യാപിച്ച ജില്ലകൾ ഇതൊക്കെയാണ്..

7:16 AM IST

മരം വീണ് ഗതാഗതം തടസപ്പെട്ടു

മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. കണ്ണൂർ - കോഴിക്കോട് പാതയിൽ ഒന്നര മണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്.

6:06 AM IST

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും  ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

6:05 AM IST

കോട്ടയം മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും ഇന്ന് അവധി

കോട്ടയം ജില്ലയില്‍, കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ( 22.07.2019, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

6:04 AM IST

തീരമേഖല കനത്ത കടലാക്രമണ ഭീഷണിയിൽ; വലിയ തുറയിൽ നിരവധി വീടുകൾ കടലെടുത്തു

സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയിൽ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തു.

6:02 AM IST

ഇന്ന് കാസർകോട്ട് അവധിയില്ലെന്ന് ജില്ലാ കളക്ടർ

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. 

6:01 AM IST

തിരുവനന്തപുരത്ത് ഒരു സ്കൂളിന് മാത്രം അവധി, ബാക്കിയെല്ലാം വ്യാജപ്രചാരണം

തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ  അഭ്യർഥിച്ചു.

5:50 AM IST

ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

5:49 AM IST

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

5:48 AM IST

കൊല്ലത്ത് നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചിൽ തുടരുന്നു

കൊല്ലം ശക്തികുളങ്ങരയിൽ ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മറൈൻ എൻഫോഴ്‌സ്‌മെന്‍റ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ ബോട്ടുകൾ ആണ് തിരച്ചിൽ നടത്തുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. തമിഴ്‍നാട് നീരോടി സ്വദേശികളായ,രാജു, ജോൺ ബോസ്കോ എന്നിവരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. വെള്ളിയാഴ്ചയാണ് ഇവർ അടക്കം അഞ്ചംഗ സംഘം പോയ വള്ളം മറിഞ്ഞത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സഹായരാജുവിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത്‌ കണ്ടെത്തിയിരുന്നു

5:39 AM IST

കോഴിക്കോട്ട് ഇന്ന് റെഡ് അലർട്ട്, നാളെ ഓറഞ്ച് അലർട്ട്

കോഴിക്കോട്ട് തിങ്കളാഴ്ച റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിന്‍റെ ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്‍റെ ജാഗ്രത തുടരുകയാണ്. ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

5:36 AM IST

കോഴിക്കോട് ജില്ലയിൽ ഇന്ന് അവധി, പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല. 

12:00 AM IST

ശംഖുമുഖം കടപ്പുറത്ത് സഞ്ചാരികൾക്കുള്ള വിലക്ക് തുടരുന്നു

കടൽക്ഷോഭം ശക്തമായതോടെ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. വിനോദസ‌ഞ്ചാരികൾക്ക് ഒരാഴ്ചയാണ് തീരത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്.

10:10 AM IST:

കാലിക്കറ്റ് സർവ്വകലാശാലയുടെ ഇന്നത്തെ (22.07.2019) പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

8:17 AM IST:

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് കളര്‍ക്ടര്‍  അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, അവധി പ്രഖ്യാപിച്ച ജില്ലകൾ ഇതൊക്കെയാണ്..

7:17 AM IST:

മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. കണ്ണൂർ - കോഴിക്കോട് പാതയിൽ ഒന്നര മണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്.

6:06 AM IST:

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും  ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

6:05 AM IST:

കോട്ടയം ജില്ലയില്‍, കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ( 22.07.2019, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

6:04 AM IST:

സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയിൽ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തു.

6:03 AM IST:

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. 

6:02 AM IST:

തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ  അഭ്യർഥിച്ചു.

7:49 AM IST:

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

5:53 AM IST:

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

10:19 AM IST:

കൊല്ലം ശക്തികുളങ്ങരയിൽ ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മറൈൻ എൻഫോഴ്‌സ്‌മെന്‍റ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ ബോട്ടുകൾ ആണ് തിരച്ചിൽ നടത്തുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. തമിഴ്‍നാട് നീരോടി സ്വദേശികളായ,രാജു, ജോൺ ബോസ്കോ എന്നിവരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. വെള്ളിയാഴ്ചയാണ് ഇവർ അടക്കം അഞ്ചംഗ സംഘം പോയ വള്ളം മറിഞ്ഞത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സഹായരാജുവിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത്‌ കണ്ടെത്തിയിരുന്നു

5:42 AM IST:

കോഴിക്കോട്ട് തിങ്കളാഴ്ച റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിന്‍റെ ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്‍റെ ജാഗ്രത തുടരുകയാണ്. ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

5:36 AM IST:

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല. 

5:44 AM IST: