Asianet News MalayalamAsianet News Malayalam

കനത്ത മഴ തുടരുമോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

heavy rain in kerala: weather report of next 5 days
Author
Thiruvananthapuram, First Published Aug 9, 2019, 1:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുകയാണ്. അപ്രതീക്ഷിതമായി എത്തിയ മഴ ജനജീവിതത്തെയാകെ ബാധിച്ചു. ഇതുവരെ മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്നും ഇന്നലെ 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി എന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. 

വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലുമാണ് മഴ കൂടുതല്‍ നാശം വിതക്കുന്നത്. സംസ്ഥാനത്ത് ഇതുവരേയും 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മലയോരമേഖലകളില്‍ ഇനിയും ഇത് തുടരാനുള്ള സാഹചര്യമാണുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ്  പെട്ടന്നുണ്ടായ മഴയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലും കേരളത്തിലും അടുത്ത അഞ്ചു ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ...heavy rain in kerala: weather report of next 5 days

 

Follow Us:
Download App:
  • android
  • ios