Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും.

heavy rain in kerala yellow alert in two district
Author
Thiruvananthapuram, First Published Sep 6, 2020, 11:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. അ‍‌ഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം. അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണം. കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും.

Follow Us:
Download App:
  • android
  • ios