Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം നാളെ വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടലിൽ പ്രവേശിക്കും

heavy rain in kerala yellow alert
Author
Thiruvananthapuram, First Published Oct 14, 2020, 3:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകും.

തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം നാളെ വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവിശാനിടയുളളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

Follow Us:
Download App:
  • android
  • ios