1:14 PM IST
വയനാട്ടിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം
വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.
1:13 PM IST
മഹാരാഷ്ട്രയിൽ അതിക്രൂരപീഡനത്തിനിരയായി നഴ്സിംഗ് വിദ്യാർത്ഥിനി
ഹാരാഷ്ട്രയിലെ രത്നഗിരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാർഥിനി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ്സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
1:13 PM IST
നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു.
1:13 PM IST
സുമനസുകള്‍ കൈ പിടിച്ചു; ബിജുവിന് വീടൊരുങ്ങുന്നു
തലചായ്ക്കാൻ ഇടമില്ലാതെ തിരുവനന്തപുരം നഗരത്തിലെ മേൽപ്പാലത്തിനടിയിൽ കഴിഞ്ഞ ബിജുവിനും കുടുംബത്തിനും ഒടുവിൽ വീടൊരുങ്ങുന്നു. അപ്രതീക്ഷിത ജീവിത സാഹചര്യങ്ങൾ മൂലം തെരുവിലിറങ്ങേണ്ടി വന്ന കുടുംബത്തിൻ്റെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് സുമനസുകൾ വീട് നൽകാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ്.
1:12 PM IST
റാന്നി കൊലപാതകം; തർക്കം തുടങ്ങിയതിങ്ങനെ
പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഇവർ ക്യാരറ്റെടുത്ത് കഴിച്ചു. ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞു. ഇതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്.
1:12 PM IST
മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്
ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്.
1:11 PM IST
അജ്ഞാത വാഹനമിടിച്ച 9 വയസുകാരി 6 മാസമായി കോമയിൽ
വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താൻ പൊലീസിനായില്ല. ഗുരുതര പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് പോലും കിട്ടാത്ത സ്ഥിതിയാണ്
1:00 PM IST
ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്
ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടി ജോലിയിൽ നിന്ന് പുറത്താക്കിയതായി ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ഹെയർ സ്റ്റൈലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുറിയിൽ വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ ഇയാൾക്കെതിരെ തെളിവ് നിരത്തിയപ്പോൾ രാത്രി കതകിൽ തട്ടി ഭീഷണിപ്പെടുത്തി. ഫെഫ്കയുടെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
1:00 PM IST
ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം.
1:00 PM IST
3 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല
ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു.
12:59 PM IST
പൂക്കോട് വെറ്ററിനറി സർവകലാശാല അസി. പ്രൊഫസർ നിയമനം
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദ്ദേശം. ഉന്നതാധികാര സമിതിയായ മാനേജ്മെന്റ് കൗൺസിലിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും അനുമതി വാങ്ങാതെ ആണ് വിജ്ഞാപനം ഇറക്കിയത്. സംവരണ റൊട്ടേഷൻ നിശ്ചയിച്ചതിലടക്കം പാകപ്പിഴയും ഉണ്ടായിരുന്നു
6:30 AM IST
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
യനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും
6:08 AM IST
നെൻമാറയിൽ 17കാരനെ എസ്ഐ മർദിച്ച സംഭവം
പാലക്കാട് നെന്മാറയിൽ പതിനാറുകാരനെ എസ്.ഐ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്. പതിനാറുകാരന് മർദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
1:14 PM IST:
വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.
1:13 PM IST:
ഹാരാഷ്ട്രയിലെ രത്നഗിരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാർഥിനി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ്സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
1:13 PM IST:
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു.
1:13 PM IST:
തലചായ്ക്കാൻ ഇടമില്ലാതെ തിരുവനന്തപുരം നഗരത്തിലെ മേൽപ്പാലത്തിനടിയിൽ കഴിഞ്ഞ ബിജുവിനും കുടുംബത്തിനും ഒടുവിൽ വീടൊരുങ്ങുന്നു. അപ്രതീക്ഷിത ജീവിത സാഹചര്യങ്ങൾ മൂലം തെരുവിലിറങ്ങേണ്ടി വന്ന കുടുംബത്തിൻ്റെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് സുമനസുകൾ വീട് നൽകാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ്.
1:12 PM IST:
പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഇവർ ക്യാരറ്റെടുത്ത് കഴിച്ചു. ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞു. ഇതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്.
1:12 PM IST:
ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്.
1:11 PM IST:
വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താൻ പൊലീസിനായില്ല. ഗുരുതര പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് പോലും കിട്ടാത്ത സ്ഥിതിയാണ്
1:00 PM IST:
ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടി ജോലിയിൽ നിന്ന് പുറത്താക്കിയതായി ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ഹെയർ സ്റ്റൈലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുറിയിൽ വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ ഇയാൾക്കെതിരെ തെളിവ് നിരത്തിയപ്പോൾ രാത്രി കതകിൽ തട്ടി ഭീഷണിപ്പെടുത്തി. ഫെഫ്കയുടെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
1:00 PM IST:
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം.
1:00 PM IST:
ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു.
12:59 PM IST:
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദ്ദേശം. ഉന്നതാധികാര സമിതിയായ മാനേജ്മെന്റ് കൗൺസിലിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും അനുമതി വാങ്ങാതെ ആണ് വിജ്ഞാപനം ഇറക്കിയത്. സംവരണ റൊട്ടേഷൻ നിശ്ചയിച്ചതിലടക്കം പാകപ്പിഴയും ഉണ്ടായിരുന്നു
6:30 AM IST:
യനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും
6:08 AM IST: