Asianet News MalayalamAsianet News Malayalam

പാലക്കാട് അതിശക്തമായ മഴ; നഗരം വെള്ളത്തിൽ, ഉരുൾപ്പൊട്ടല്‍ നാശം വിതയ്ക്കുന്നു, അട്ടപ്പാടി ഒറ്റപ്പെട്ടു

മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന പാലക്കാട്ട് നഗരപ്രദേശങ്ങളിലടക്കം പ്രളയ സമാനമായ സാഹചര്യമാണ്. അട്ടപ്പാടി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയാണ്. കാഞ്ഞിരപ്പുഴയിലും പാലക്കയത്തും ഉരുൾപൊട്ടി.

heavy rain in palakkad flash flood in attappadi
Author
Palakkad, First Published Aug 9, 2019, 12:27 PM IST

പാലക്കാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. കനത്ത മഴയിൽ വെള്ളം കയറി നഗരത്തിലെ പ്രധാന ഹൗസിംഗ് കോളനികൾ പോലും വെള്ളത്തിനടിയിലായ അവസ്ഥയാണ്. വീടുകളിലെ ഒന്നാം നില വരെ വെള്ളം ഉയര്‍ന്നു.

നഗരത്തിൽ അഗ്നി ശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം ആളുകളെ ഒഴിപ്പിക്കാൻ പരിശ്രമിക്കുകയാണ്. യാക്കരപ്പുഴ കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. രാവിലെ പെട്ടെന്നാണ് അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. heavy rain in palakkad flash flood in attappadi

മലമ്പുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടാത്. മംഗലം ഡാമും മലമമ്പുഴ അണക്കെട്ടും ഷട്ടര്‍ ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്. അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ്. എന്താണവിടെ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ അട്ടപ്പാടിയിലുള്ളത്. പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.  നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്.heavy rain in palakkad flash flood in attappadi

വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ് അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്. മഴ ശക്തിപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. മലമ്പുഴ അണക്കെട്ട് തുറക്കുന്ന സാഹചര്യം ഉണ്ടായാൽ കുടുതൽ കരുതൽ നടപടികൾ വേണ്ടിവരുമെന്ന വിലയിരുത്തലാണ് ജില്ലാ ഭരണകൂടത്തിന് ഉള്ളത്. പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ വലിയ വെള്ളക്കെട്ടാണ് ഉണ്ടായിട്ടുള്ളത്.

ശ്രീധരൻ കുറിയേടത്തിന്‍റെ റിപ്പോര്‍ട്ട്: 

 "

ആളുകൾ മുൻകരുതൽ നടപടികളുമായി സഹകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നഗരത്തിൽ വലിയ വെള്ളക്കെട്ടാണെങ്കിൽ കാര്‍ഷിക മേഖല ആകെ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ഗ്രാമപ്രദേശങ്ങളിൽ ഉള്ളത് . 

Follow Us:
Download App:
  • android
  • ios