മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ബംഗ്ളൂരു : ശക്തമായ മഴയിലും കാറ്റിലും മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണത്. മരം നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകൾ വൈകിയോടുന്നു
16649 - പരശുറാം എക്സ്പ്രസ് - 3 മണിക്കൂർ വൈകി ഓടുന്നു - നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു
20631 - മംഗളുരു സെൻട്രൽ - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് - ഒന്നരമണിക്കൂർ വൈകി ഓടുന്നു - നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു
16160 - ചെന്നൈ എഗ്മോർ എക്സ്പ്രസ് - 2 മണിക്കൂർ വൈകി ഓടുന്നു
16605 - ഏറനാട് എക്സ്പ്രസ് - രണ്ട് മണിക്കൂർ വൈകി ഓടുന്നു
16324 - മംഗളുരു സെൻട്രൽ - കോയമ്പത്തൂർ എക്സ്പ്രസ് - ഉള്ളാളിൽ നിന്നേ സർവീസ് തുടങ്ങൂ
മംഗളുരു മുതൽ ഉള്ളാൾ വരെയുള്ള സർവീസ് റദ്ദാക്കി


