വ്യാഴാഴ്ച പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശകരമാകാന്‍ സാധ്യത. വ്യാഴാഴ്ച പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാല്‍ കടകള്‍ അടച്ച നിലയിലായിരുന്നു. 

ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം നീക്കി. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വെള്ളക്കെട്ടുണ്ടായ ഇടങ്ങളില്‍ ഒന്നും ഗതാഗത തടസ്സമുണ്ടായില്ല.