Asianet News MalayalamAsianet News Malayalam

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുത്, ജാഗ്രതാ നിര്‍ദ്ദേശം

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇന്നുരാത്രി 11:30 വരെ 3.8  മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്

heavy rain may hit instruction to fishermen
Author
Trivandrum, First Published May 27, 2021, 2:27 PM IST

തിരുവനന്തപുരം: കേരള തീരത്ത്  ഇന്നും നാളെയും  ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇന്നുരാത്രി 11:30 വരെ 3.8  മീറ്റർ ഉയരത്തിൽ  പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

നാളെ രാത്രി 11:30  വരെ 3.5  മുതൽ നാലു മീറ്റർ ഉയരത്തിൽ  കൊളച്ചൽ  മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്  ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും  ജാഗ്രത പാലിക്കേണ്ടതാണ്.
                                                                     

Follow Us:
Download App:
  • android
  • ios