ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആറ്  ഇഞ്ച് ഉയർത്തി. പത്തുമണിയോടെ അത് പന്ത്രണ്ട് ഇഞ്ച് ആയി വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമിന്‍റെ നാലു ഷട്ടറുകളും ഒരടിയായി ഉയർത്തി ജല നിരപ്പ് ക്രമീകരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ 83.58 മീറ്റർ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ നാലിഞ്ച്‌ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃത്യർ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.