തിരുവനന്തപുരം:  ഇന്നു മുതൽ നാലു ദിവസം സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം.

അറബിക്കടലില്‍ 55 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

കേരളം കൂടാതെ കര്‍ണാടക, തമിഴ്നാട്, ഒഡിഷ, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്.