മലപ്പുറം: നാടുകാണി ചുരത്തിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ നാടുകാണി പൊലീസ് സ്റ്റേഷനിലെത്തിച്ചു. രണ്ട് കെഎസ്ആർടിസി ബസ്സുകളിലടക്കം കുടുങ്ങി കിടന്നവരെയാണ് രക്ഷിച്ച് സുരക്ഷിതസ്ഥലത്ത് എത്തിച്ചത്. തമിഴ്നാട്ടിലെ ദേവാലയ, ​ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചുരത്തിൽ കുടുങ്ങിയ അമ്പതോളം പേരെ രക്ഷപ്പെടുത്തിയത്. 

കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ മലവെള്ളപാച്ചിലുണ്ടായതായി ബസ് കണ്ടക്ട്ർ ജൂബി പറഞ്ഞു. പ്രദേശത്ത് നിരവധി തവണ ഉരുൾപൊട്ടലുണ്ടായി. രക്ഷാപ്രവർത്തകർ കൃത്യസമയത്ത് എത്തി രക്ഷിച്ചത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും ജൂബി കൂട്ടിച്ചേർത്തു.