മൂലമറ്റം: ഇടുക്കി മൂലമറ്റം - കോട്ടമല സംസ്ഥാന പാതയ്ക്ക് സമീപം ആശ്രമത്ത് റോഡ് ഇടിഞ്ഞുതാണു. ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡ് ഇടിഞ്ഞു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. ഇതുവഴിയുള്ള ഗതാ​ഗതം താറുമാറായതോടെ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.

ആദിവാസികളടക്കം ആയിരത്തോളം ആളുകൾ പ്രദേശത്ത് കുടുങ്ങികിടക്കുന്നതായാണ് വിവരം.അതേസമയം, കനത്ത മഴയെത്തുടർന്ന് ഇടുക്കി ഉൾപ്പടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്.