കാഞ്ഞങ്ങാട്: കാസർ​കോട് മീഞ്ച പഞ്ചായത്തിലെ ബാളിയൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. ബാളിയൂർ സ്വദേശി ബടുവൻ കുഞ്ഞിക്കയുടെ വീടാണ് ഭാഗികമായി തകർന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ഇലക്ട്രോണിക് വസ്തുക്കളടക്കം കത്തി നശിച്ചിട്ടുണ്ട്. വീട്ടിൽ വളർത്തിയിരുന്ന പശുവും കിടാവും ഇടിമിന്നലേറ്റ് ചത്തു.

അതേസമയം, വടക്കൻ കേരളത്തിൽ മഴ കനത്തു. ആ​ഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് എന്നീ തീയ്യതികളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് എട്ടിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.