ആലപ്പുഴ: റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ആലപ്പുഴ-എറണാകുളം റെയില്‍ പാതയിൽ നേരിട്ട ഗതാഗത തടസ്സം ഭാഗികമായി പരിഹരിച്ചു. പുലർച്ചെ നാല് മണിയോടെ ആലപ്പുഴ മാളികമുക്കിലാണ് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണത്. വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് തീവണ്ടി ഗതാഗതം ആറ് മണിക്കൂർ തടസ്സപ്പെട്ടു. 

ട്രാക്കിൽ നിന്ന് മരം മുറിച്ചുമാറ്റിയ ശേഷം ഡീസൽ എഞ്ചിൻ ഘടിപ്പിച്ച എക്സ്പ്രസ് ട്രെയിനുകൾ പത്ത് മണിയോടെ ഓടിതുടങ്ങി. വൈദ്യുതി ലൈനിലെ തകരാർ പൂർണമായി പരിഹരിച്ച ശേഷമെ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനാകൂ. രണ്ട് പാസഞ്ചർ ട്രെയിനുകൾ, കൊല്ലം - എറണാകുളം മെമു എന്നിവ റദ്ദാക്കി. ബാംഗ്ലൂർ - കൊച്ചുവേളി (16315), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841), ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു.