Asianet News MalayalamAsianet News Malayalam

Kerala Rain| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

heavy rain yellow alert in eight districts in kerala
Author
Thiruvananthapuram, First Published Nov 17, 2021, 1:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (heavy rain) സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്  പ്രഖ്യാപിത്തിരിക്കുന്നത്. തുലാവർഷം കൂടി കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തമിഴ്നാട്, ആന്ധ്രാ തീരത്തേക്കാവും പ്രവേശിക്കുക. ഇതിന്റെ പ്രഭാവത്തിൽ വെള്ളിയാഴ്ച മുതൽ, കേരളത്തിൽ മഴ വീണ്ടും സജീവമാകും.

Follow Us:
Download App:
  • android
  • ios