Asianet News MalayalamAsianet News Malayalam

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.

heavy rain yellow alert in six districts kerala
Author
Thiruvananthapuram, First Published Jul 21, 2020, 5:48 AM IST

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് ഉയർന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു വാൾവ് ഇന്ന് തുറക്കും. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ അധിക ജലം ഇപ്പോൾ തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. നിലവിൽ 420.05 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്.

Follow Us:
Download App:
  • android
  • ios