തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നു കൂടി കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മഴയ്ക്ക് കാരണമായ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. നാളെ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച  വരെ  അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മൃത്യുഞ്ജയ് മഹോപത്ര പറഞ്ഞു.