മണ്ഡലമാസ പൂജയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ചിങ്ങമാസം.  

പത്തനംതിട്ട: ചിങ്ങമാസ പൂജക്ക് നട തുറന്ന് രണ്ടാം ദിനവും ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നിയുക്ത മേൽശാന്തിമാർ ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. കഴിഞ്ഞ രണ്ടുദിവസവും സമാനമായ രീതിയില്‍ വന്‍ തിരക്കുണ്ടായിരുന്നു. മണ്ഡലമാസ പൂജയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ചിങ്ങമാസം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴയെ തുടര്‍ന്ന് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ നല്ല കാലാവസ്ഥയായതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും ഇല്ല. കാര്യമായ സുരക്ഷാ ക്രമീകരണങ്ങളും സന്നിധാനത്ത് ക്രമീകരിച്ചിട്ടുണ്ട്. ഇരുനൂറ് പൊലീസ് സേനാംഗങ്ങളെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.