തൃശ്ശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വൻ ​ഗതാ​ഗതക്കുരുക്ക്. ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. 

കുതിരാൻ തുരങ്കത്തിനടുത്താണ് അപകടമുണ്ടായത്. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടാനാകുന്നത്.