കണ്ടം റെഡിയല്ലെ, റൈറ്റ് ഓക്കെ ഓടിക്കോ, എന്ന പേരില്‍ ഹൈബി ഈഡന്റെ ഭാര്യ ലിന്‍റയും ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തി ഹൈബി ഈഡന്‍ എംപി. തൃക്കാക്കരയില്‍ പിടി തോമസിന് 2021 ല്‍ മണ്ഡലം നല്‍കിയ ഭൂരിപക്ഷത്തില്‍ നിന്നും ഏറെ മുന്നിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് കുതിക്കുമ്പോഴാണ് വിഡി സതീശനെ പുകഴ്ത്തി ഹൈബി ഈഡന്‍ രംഗത്ത് എത്തിയത്.
പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്...ക്യാപ്റ്റൻ (ഒറിജിനൽ) എന്നാണ് ഹൈബി ഈഡന്‍ വിഡി സതീശന്‍റെ പിറകില്‍ നടക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പറഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് അണികള്‍ വളരെ ആവേശത്തോടെയാണ് ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.
കണ്ടം റെഡിയല്ലെ, റൈറ്റ് ഓക്കെ ഓടിക്കോ, എന്ന പേരില്‍ ഹൈബി ഈഡന്റെ ഭാര്യ ലിന്‍റയും ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വലിയ വിജയം ഉറപ്പെന്ന് വിഡി സതീശന്‍,മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറി
ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി ഉമ തോമസ് മുന്നേറുമ്പോള്‍ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്തുന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു .ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കൂടുതൽ പറയാനുണ്ട്.വോട്ടെണ്ണൽ പൂർത്തിയായ ശേഷം എല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പി.ടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് വലിയ ഭൂരീപക്ഷം തെളിയിക്കുന്നത്. യു.ഡി.എഫ് തിരിച്ചുവരവാണിത്.
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കളത്തിലിറങ്ങി.എല്ലാവർക്കുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയത കൊണ്ട് തൃക്കാക്കjയിൽ എൽ ഡി എഫ് ഒരു പരീക്ഷണം നോക്കുകയായിരുന്നു. സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും എല്‍ഡിഎഫ് ശ്രമിച്ചു എന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
പിണറായി സർക്കാരിനും സിൽവർ ലൈനിനും എതിരെയുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയിൽ ഉണ്ടായിരിക്കുന്നത്. യുഡിഎഫിനും പി ടി തോമസിനും ലഭിച്ച വലിയ അംഗീകാരമാണ് ഉമാ തോമസിന്‍റെ വമ്പിച്ച ഭൂരിപക്ഷമെന്ന്, പിജെ ജോസഫ് പറഞ്ഞു.
കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്ന് കെ വി തോമസ്
'അപ്പോഴും പറഞ്ഞില്ലേ'.... ഉമാ തോമസിന്റെ വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ
