സുനിൽ ലാലൂർ എഫ് ബി പോസ്റ്റ് ഇടരുതായിരുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. പാർട്ടി വേദികളിൽ പറയേണ്ടത് എഫ് ബിയിൽ പറയരുതെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് ആണെന്നും വാട്ട്സ് ആപ്പ് ​ഗ്രൂപ്പല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കെ മുരളീധരൻ. സുനിൽ ലാലൂർ എഫ് ബി പോസ്റ്റ് ഇടരുതായിരുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. പാർട്ടി വേദികളിൽ പറയേണ്ടത് എഫ് ബിയിൽ പറയരുതെന്നും അദ്ദേഹം വിമർശിച്ചു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളിൽ വിമര്‍ശനവുമായി ബെന്നി ബെഹ്നാൻ എംപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പദത്തിലെ ചര്‍ച്ചകള്‍ വേദനാജനകമാണന്നും നേതൃത്വത്തിന്‍റെ തീരുമാനത്തിന് കാത്തിരിക്കണം എന്നുമായിരുന്നു ബെന്നി ബെഹനാന്‍റെ പ്രതികരണം. ചര്‍ച്ചകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കും. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണങ്ങളെ തള്ളിക്കയണമന്നും ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News