കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാൻ കോടതിയെ കബലിപ്പിച്ചോ എന്ന് സംശയങ്ങൾ ഉണ്ടാകുന്നുവെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതു പരിപാടികളിൽ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നെന്ന് കോടതി നിരീക്ഷിച്ചു. 

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം എന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. കേരളത്തിലെ പള്ളികളിൽ പ്രാർത്ഥന നടത്താൻ പോകണം എന്നായിരുന്നു ആവശ്യം. കോടതി നിരീക്ഷണം എതിരായത്തോടെ ഹർജി ഇബ്രാഹിംകുഞ്ഞ് പിൻവലിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.