Asianet News MalayalamAsianet News Malayalam

Church dispute| പള്ളിത്തർക്കത്തിൽ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈക്കോടതി

ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ  (church dispute)  നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി.  നിയമനിർമ്മാണം സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് (justice kt thomas) കമ്മീഷൻ കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. 

High Court asked the government whether it intends to bring a law in the church dispute
Author
Kerala, First Published Nov 9, 2021, 6:55 PM IST

കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ  (church dispute)  നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി.  നിയമനിർമ്മാണം സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് (justice kt thomas) കമ്മീഷൻ കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു.  പള്ളിത്തർക്കം സംബന്ധിച്ച  ഹർജി ഈ മാസം 22-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

അതേസമയം പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ്  കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ വ്യക്തമാക്കിയിട്ടുണ്ട്.  സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമനിർമ്മാണത്തിന് സാധുതയില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഷാർജയിൽ പറഞ്ഞിരുന്നു.

ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്ന ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശയാണ് വിവാദത്തിലായത്. ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്.

ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന്റെ ഈ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രിംകോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്. സുപ്രിം കോടതി വിധിക്ക് പിന്നാലെയും തർക്കങ്ങൾ നിലനിൽക്കുന്നതും സർക്കാർ പല തവണ ഇരു സഭകളുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാതെ പോയതുമാണ് കമ്മീഷന്റെ പുതിയ ശുപാർശക്ക് പിന്നിൽ. 

എന്നാൽ ശുപാർശ നടപ്പിലായാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി മറികടക്കുന്ന സാഹചപര്യമുണ്ടാവും. ഇത് മുന്നിൽകണ്ടാണ് ഓർത്തഡോക്സ് സഭ ശുപാർശകളെ തള്ളുന്നത്. സുപ്രീം കോടതി വിധിക്ക് മുകളിൽ മറ്റൊരു ശുപാർശയും അംഗീകരിക്കില്ലെന്ന് പറയുന്ന സഭ ഹിത പരിശോധന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപിക്കുന്നു. എന്നാൽ പള്ളികളുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിൽ ഹിത പരിശോധന ശ്വാശതമായ പരിഹാരമാണെന്നാണ് യാക്കോബായ സഭയുടെ പ്രതികരണം. 

2017 ലെ കോടതി വിധിയിൽ സർക്കാരിന് ഈ വിഷയത്തിൽ നിയമം നിർമ്മിക്കുവാൻ അവകാശംമുണ്ടെന്ന പരാമർശം ഉയർത്തിയാണ് യാക്കോബായ സഭയുടെ വാദം. കമ്മീഷൻ ശുപാർശയിൽ നിയമ നിർമ്മാണം വോണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. മുമ്പ് ത‍ക്കമുള്ള പളളികളിൽ മൃതദേഹം സംസ്കരിക്കാൻ സിമിത്തേരി പങ്കിടണമെന്ന കെടി തോമസ് കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു.

കേസുകളില്‍ കടുത്ത വിമര്‍ശനവുമായി നേരത്തെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു . നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നത്, എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.  ദേവാലയങ്ങള്‍ അടച്ചിടുന്നതില്‍ കോടതിക്ക് ഒരു താല്‍പര്യവുമില്ല.  സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. 

Follow Us:
Download App:
  • android
  • ios