വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നുമാണ് കമ്മീഷൻ നിലപാട്

കൊച്ചി: സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട് വോട്ട് നീക്കം ചെയ്യാൻ യുദ്ധകാല അടിസഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ഇതിനായി എന്ത് ചെയ്യാനാകുമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അറിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നുമാണ് കമ്മീഷൻ നിലപാട്. പ്രതിപക്ഷനേതാവ് ഹർജി നൽകിയത് പിതിനൊന്നാം മണിക്കൂറിലാണെന്നും വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടാകാട്ടിനുള്ള അവസരം ഉപയോഗിച്ചില്ലെന്നും ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തോളം എടുത്താണ് രേഖകൾ സംഘടിപ്പിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.